2020, ജൂലൈ 19, ഞായറാഴ്‌ച

ജോർജ്ജ് ജോസഫ് മണ്ണുശ്ശേരി(റിട്ടയർഡ് എസ്. പി. ) George Joseph Mannussery Rtd. S P
ജനനം : 1950[1]
പിതാവ് : വി. ജോസഫ് മണ്ണുശ്ശേരി മാതാവ് : മറിയക്കുട്ടി ജോസഫ്
ഭാര്യ :ആലീസ്ജോർജ്ജ് കൈപ്പൻപ്ലാക്കൽ
മക്കൾ :സിസിൽ ജോർജ്ജ് , റോച്ചി ജോർജ്ജ്

1950 കോട്ടയം ജില്ലയിലെ മാന്നാനം എന്നസ്ഥലത്തു ജനിച്ച ജോർജ്ജ് ജോസഫിന്റെ ചെറുപ്പത്തിൽത്തന്നെ കുടുംബം ഇടുക്കി ജില്ലയിലെ ഉപ്പുതറയിലേക്ക് താമസം മാറി ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിലെ വിദ്യാഭ്യാസാനന്തരം പാലാ സെന്റ് തോമസ് കോളേജിൽ പ്രീഡിഗ്രി - ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി പഠനത്തോടൊപ്പം നീന്തലിൽ മികവുകാട്ടിയ അദ്ദേഹം റെക്കോർഡോടു കൂടി ദേശീയ മീറ്റിൽ വിജയം കൈവരിച്ചു , തിരുവനന്തപുരം ലോഅക്കാദമിയിൽ നിയമത്തിൽ ബിരുദം നേടി
കേരളാ പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനമാരംഭിച്ച് 
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും തുടർന്ന് സി ഐ , ഡി വൈ എസ് പി , എസ് പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച[2]ശേഷം വിരമിച്ച ജോർജ്ജ് ജോസഫ് ,സേവന കാലയളവിൽ തെളിയാതെ കിടന്നതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായും യുക്തിപരവുമായ അന്വേഷണങ്ങളിലൂടെ തെളിയിച്ചു,
    സംസ്ഥാനത്തെ സെഷ്യൽ ഇൻവെസ്റ്റിഗേഷൻ (എസ് ഐ ടി) ടീമിൽ അംഗമായും പിന്നിട് തലവനായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
    വിരമിച്ചതിനു ശേഷം ടെലിവിഷൻ ചാനലുകളിൽ കുറ്റാന്വേഷണ നിരീക്ഷകനായി നിരന്തരമായെത്തുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ താമസിയാതെതന്നെ അന്വേഷണത്തിലൂടെ പുറത്തു വരുന്നത് ഒരു മികച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ അനുഭവസമ്പത്തിനും വൈഭവത്തിനും ഉദാഹരണമാണ്[3]. മലയാളത്തിലെ ഏക യാത്രാ-വൈജ്ഞാനിക ചാനലായ 'സഫാരി ടി വി' യിലെ പ്രശസ്തമായ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ 62 അധ്യായങ്ങളിലൂടെ  ശ്രീ ജോർജ്ജ് ജോസഫ് തന്റെ സർവ്വീസ് അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട് , ഹൃദ്യമായ അവതരണശൈലിയും അഗാധമായ അനുഭവസമ്പത്തും പ്രേക്ഷകരിലുണ്ടാക്കിയ അനുഭൂതി അനിർവ്വചനീയമാണ് . 'കുറ്റവും കുറ്റാന്വേഷണവും' എന്ന പേരിൽ രണ്ട് വാള്യം പുസ്തകം പ്രസിദ്ധികരിച്ചിട്ടുണ്ട്[4] അദ്ദേഹത്തിന്റെ പേരിൽ ഫാൻസ് ഗ്രൂപ്പും പ്രവർത്തിച്ചു വരുന്നു .

2015, ഏപ്രിൽ 29, ബുധനാഴ്‌ച

                                     പ്രിയപ്പെട്ട വടക്കേക്കര കുടുംബാംഗങ്ങളേ നമ്മുടെ കുടുംബത്തിൻ്റെ മുഴുവൻ അംഗങ്ങളേയും ഉൾപ്പെടുത്തി ഒരു ബ്ലോഗ് ആരംഭിക്കുകയാണ്
              ഇതിൽ ആദ്യമായി അംഗങ്ങളുടെ പേരു് സ്ഥലം ഫോൺ നമ്പർ എന്നിവ ഉൾപ്പെട്ടത്തുകയാണ് മറ്റു നിർദ്ദേശ്ലങ്ങൾ         അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ  ചേർക്കുവാൻ അംഗങ്ങൾ ശ്രമിക്കുക